റെയില്‍വേ നിരക്കു വര്‍ധിപ്പിച്ചു, ഒടുവില്‍ മാറ്റിവച്ചു

single-img
17 May 2014

trainകഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ യാത്രാ, ചരക്കുകൂലികള്‍ വര്‍ധിപ്പിച്ചതു ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ രാത്രി വൈകി റെയില്‍വേ മന്ത്രാലയം തീരുമാനം മാറ്റിവച്ചു. അടുത്ത സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു അറിയിപ്പില്‍ വ്യക്തമാക്കി.

യാത്രക്കൂലി എല്ലാ ക്ലാസുകളിലും 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവുമാണു കൂട്ടിയത്. 4.2% ഇന്ധനവിലയിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് യാത്രാനിരക്കില്‍ മൊത്തം 14.2% വര്‍ധന വരുത്തിയതെന്നു റെയില്‍വേ ബോര്‍ഡിന്റെ അറിയിപ്പില്‍ പറഞ്ഞിരുന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന് ഇടപെട്ട മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം അടുത്ത സര്‍ക്കാരിനു വിടാന്‍ റെയില്‍വേ ബോര്‍ഡിനു നിര്‍ദേശം നല്‍കുകയായിരുന്നു.