കണ്ണൂരിലെ കള്ളവോട്ട് ആരോപണവുമായി സുധാകരന്‍ കോടതിയിലേക്ക്

single-img
17 May 2014

Sudhakaran MLAലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ കോടതിയെ സമീപിക്കും. മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്തെവിടെയും കള്ളവോട്ട് നടന്നതായി തെളിവില്ലെന്ന് തെരഞ്ഞടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നു. കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതി വിജയിച്ചതിനു പിന്നാലെ ശാസ്ത്രീയമായ തെളിവുകളുമായാണ് സുധാകരന്‍ കോടതിയെ സമീപിച്ചത്.