എക്‌സിറ്റ് പോള്‍ ഫലം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി

single-img
14 May 2014

suicideമാധ്യമങ്ങള്‍ പുറത്തുവിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ഏക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെടുമെന്ന വാര്‍ത്തയില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തമിഴ്‌നാട് തിരുനെല്‍വേലിയിലെ 46-ാം വാര്‍ഡ് സെക്രട്ടറിയായ അരുണാചലമാണ് ജീവനൊടുക്കിയത്. എക്‌സിറ്റ് പോള്‍ ഫലം വന്നതിനുശേഷം അരുണാചലം ഏറെ നിരാശനായിരുന്നെന്ന് പറയപ്പെടുന്നു.

അരുണാചലത്തിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും ഒരു ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ പ്രശ്‌നങ്ങളില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു.