ദേശീയ പാത വികസനം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌

single-img
13 May 2014

iദേശീയ പാത വികസനം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവയിലെ ടോള്‍ സര്‍ക്കാര്‍ തന്നെ പിരിക്കുമെന്നും പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌. റോഡു വികസനത്തിനു വേണ്ടി ബലം പ്രയോഗിച്ചു ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. റോഡു വികസനത്തില്‍ നിന്നു നാഷനല്‍ ഹൈവേ അഥോറിറ്റി ഓഫ്‌ ഇന്ത്യ പിന്‍വാങ്ങിയിരിക്കയാണ്‌. ആവശ്യത്തിനു ഭൂമി ഏറ്റെടുത്തു കൊടുക്കാത്തതാണു കാരണം. എന്നാല്‍ ജനങ്ങളെ വേദനിപ്പിച്ചു കൊണ്ടു ഭൂമി നിര്‍ബന്ധമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു കഴിയില്ല എന്നും മന്ത്രി പറഞ്ഞു