അന്തിമഘട്ട വോട്ടെടുപ്പ്‌ ഇന്ന്,പ്രമുഖര്‍ ജനവിധി തേടുന്നു

single-img
12 May 2014

evmഒരുമാസം നീണ്ട തെരഞ്ഞെടുപ്പിലെ അന്തിമഘട്ട വോട്ടെടുപ്പ്‌ ഇന്നു നടക്കും. മൂന്നു സംസ്‌ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലായി അറുനൂറോളം സ്‌ഥാനാര്‍ഥികളുടെ വിധിയാണ്‌ ഇന്ന്‌ എഴുതുന്നത്‌. ഒന്‍പതുകോടിയിലധികം വോട്ടര്‍മാര്‍ ഇന്നു സമ്മതിദാനാവകാശം വിനിയോഗിക്കും. ഉത്തര്‍പ്രദേശില്‍ 18, പശ്‌ചിമബംഗാളില്‍ 17, ബിഹാറില്‍ ഏഴു സീറ്റുകളിലേക്കാണ്‌ ഒന്‍പതാംഘട്ടത്തില്‍ വോട്ടെടുപ്പു നടക്കുന്നത്‌. വാരാണസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡി, എതിരാളി ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാള്‍, അസംഗഡില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ എന്നിവരാണ്‌ ഇന്ന്‌ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.