തിരുവനന്തപുരത്ത് ഒരുകുടുംബത്തിലെ അഞ്ചുപേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

single-img
10 May 2014

CRIMEതിരുവനന്തപുരം കല്ലയത്ത് ഒരുകുടുംബത്തിലെ അഞ്ചുപേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍. മുക്കൊല സ്വദേശികളായ മനോഹരന്‍ ആശാരി, ഭാര്യ മഹേശ്വരി മക്കളായ സജു, ബിജു, ബിജുവിന്‍റെ ഭാര്യ കൃഷ്ണേന്ദു എന്നിവരാണ് മരിച്ചത്.

 
മൂന്ന്പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ വഴിമധ്യേയുമാണ് മരിച്ചത്. കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്ന് സൂചനയുണ്ട്. ഇവര്‍ക്ക ഓഹരി വിപണിയില്‍ 15 കോടിയുടെ ബാധ്യതയുള്ളതായി പറയുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.