ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി ദക്ഷണകൊറിയ: ആണവപരീക്ഷണം നടത്തിയാല്‍ തിരിച്ചടിക്കും

single-img
7 May 2014

north_korea_mapഉത്തരകൊറിയ ഇനിയും ആണവ പരീക്ഷണങ്ങള്‍ നടത്തിയാല്‍ അതു കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ദക്ഷിണകൊറിയ. യുഎന്‍ ഉദ്യോഗ്സ്ഥരുടെയും കൊറിയന്‍ നിരീക്ഷകരുടെയും യോഗത്തിലാണ് ദക്ഷിണകൊറിയന്‍ വക്താവ് യങ് ബയങ് സീ ഇത്തരത്തില്‍ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്‍കിയത്.

ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സീയൂളില്‍ അടുത്തിടെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ സന്ദര്‍ശനം നടത്തിയിരുന്നു. നീരീക്ഷകരും മറ്റും കരുതുന്നത് ഇത് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്‌ടെന്നാണ്. ഒബാമയുടെ സന്ദര്‍ശത്തിനു ശേഷം തങ്ങള്‍ പുതിയ ആണവായുധം പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ പറയുകയും ചെയ്തിരുന്നു.