സിറിയയില്‍ സ്‌ഫോടനം; മുപ്പത് സൈനികര്‍ കൊല്ലപ്പെട്ടു

single-img
6 May 2014

syriaസിറിയയില്‍ ചൊവ്വാഴ്ച സൈനിക ചെക്ക് പോസ്റ്റിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. മാരെറ്റ് അല്‍-നുമാന്‍ നഗരത്തിലായിരുന്നു സ്‌ഫോടനം. ചെക്ക് പോസ്റ്റിന് സമീപമുള്ള ടണലിനുള്ളില്‍ സ്ഥാപിച്ച ടണ്‍ കണക്കിന് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.