സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ മന്‍മോഹന്‍സിംഗിന് ദുഃഖം

single-img
26 April 2014

India's PM Singh speaks during India Economic Summit in New Delhiസഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെങ്കിലും തനിക്കു ദു:ഖമുണ്്‌ടെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. മൂന്നാം തവണയും യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന കാര്യം അസാധ്യമല്ലന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിംഗ് ബാദലും പങ്കടുത്ത പൊതുസമ്മേളനത്തില്‍ വച്ചാണ് ബിസിനസുകാരനായ ദല്‍ജിത് സിംഗ് കോഹ്‌ലി ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഇരുനേതാക്കളും അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. മന്‍മോഹന്‍സിംഗിന്റെ അര്‍ധ സഹോദരനാണ് ദല്‍ജിത് സിംഗ്.