സംസ്ഥാനത്തെ 35 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി

single-img
26 April 2014

03TTVMELECTION_492223fമേയ് 22ന് സംസ്ഥാനത്തെ 35 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദേശ പത്രിക മേയ് രണ്ടു വരെ സ്വീകരിക്കും. സൂക്ഷ്മപരിശോധന മൂന്നിന്. അഞ്ചുവരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ മേയ് 23നു നടക്കും. സ്ഥാനാര്‍ഥികള്‍ ജൂണ്‍ 21നകം ചെലവ് കണക്ക് നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.