പോലീസ് കസ്റ്റഡിയില്‍ യുവതി തൂങ്ങി മരിച്ച സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
24 April 2014

Changaramkulamപോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണക്കേസില്‍ പിടിയിലായ എടപ്പാള്‍ കണ്ടനകം മാണൂരില്‍ താമസക്കാരിയായ അനീഷ (23) പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കിയത്.