വിവാഹിതരാകാതെ ഒരുമിച്ച് കഴിഞ്ഞ് കുട്ടികളുണ്ടായാല്‍ വിവാഹം കഴിഞ്ഞതായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

single-img
24 April 2014

supreme courtവിവാഹിതരാകാതെ ഒരുമിച്ച് കഴിഞ്ഞശേഷം കുട്ടികളുണ്ടായാല്‍ അവരുടെ വിവാഹം കഴിഞ്ഞതായി പരിഗണിക്കുമെന്നും ഇവരുടെ കുട്ടികള്‍ക്ക് നിയപരിരക്ഷ ലഭിക്കുമെന്നും ജസ്റ്റിസുമാരായ ബി.എസ്.ചൗഹാന്‍, ജെ.ചലമേശ്വര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്.

മദ്രാസ് ഹൈക്കോടതിയുടെ പരമ്പരാഗത രീതിയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമസാധുതയുള്ളൂവെന്ന വിധി ചോദ്യം ചെയ്ത് ഉദയഗുപ്ത എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.