തമിഴ്‌നാട്ടില്‍ 24 ന് വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

single-img
22 April 2014

Thengumaradaഏപ്രില്‍ 24 ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. നീലഗിരി മണ്ഡലത്തില്‍ 64 പ്രശ്‌നബാധിത ബത്തുകളാണുള്ളത്.

നീലഗിരി ലോക്‌സഭാ മണ്ഡലത്തിലെ ഊട്ടിയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള തെങ്കുമാറട ബൂത്തിലേക്ക് രണ്ടുദിവസം മുമ്പേ പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ യാത്രതിരിച്ചു. കല്ലാപാളയം നദിക്ക് സമീപത്തെ കൊച്ചുദ്വീപായ തെങ്കുമാറടയിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ രണ്ട് ബൂത്തുകളാണുള്ളത്.