സിറിയയില്‍ സൈന്യം രാസായുധം ഉപയോഗിച്ചുവെന്ന് അമേരിക്ക

single-img
22 April 2014

syriaസിറിയന്‍ ഭരണകൂടം വിമതര്‍ക്ക് എതിരെ രാസായുധം പ്രയോഗിച്ചുവെന്ന് യുഎസ് ആഭ്യന്തര വകുപ്പ് വക്താവ്. ഈ മാസമാണ് സൈന്യം വിമതരുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കഫര്‍ സീറ്റയില്‍ രാസായുധം പ്രയോഗിച്ചതെന്നും യുഎസ് വക്താവ് ആരോപിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്ലോറിനുള്‍പ്പെടെയുള്ള രാസപദാര്‍ത്ഥങ്ങളാണ് വിമതര്‍ക്ക് നേരെ സൈന്യം പ്രയോഗിച്ചതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഒളാന്തും ഇതെ ആരോപണവുമായി ഞായറാഴ്ച്ച രംഗത്തു വന്നിരുന്നു.