തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും വീടിനുള്ളില്‍ മരിച്ച നിലയില്‍

single-img
22 April 2014

Andoorkonamതലസ്ഥാന നഗരിയില്‍ അണ്ടൂര്‍കോണത്തിനു സമീപം യുവതിയും കുഞ്ഞും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണെ്ടത്തി. അണ്ടൂര്‍കോണം ഏറാത്ത് ചന്ദ്രാലയം വീട്ടില്‍ ഉചിത്ര (28), രണ്ടര വയസുകാരി ദേവിക എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടു കൂടി കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തിയത്.

ഉചിത്രയുടെ ഭര്‍ത്താവ് റാണേഷ് പിതാവിനെയും കൂട്ടി ആര്‍സിസിയില്‍ പോയി മടങ്ങി എത്തിയപ്പോള്‍ വാതിലുകളും ജനലുകളും അടഞ്ഞു കിടക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ തൊട്ടില്‍ തൂക്കിയ ഷാള്‍ ഉപയോഗിച്ച് കുഞ്ഞും അമ്മയും ജീവനൊടുക്കിയതായി കണെ്ടത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉചിത്ര ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിദേശത്തായിരുന്ന റാണേഷ് കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലുണ്ട്. നാല് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പുതുതായി നിര്‍മിച്ച അണ്ടൂര്‍കോണത്തെ വീട്ടിലേക്ക് അടുത്തിടെയാണ് ഇവര്‍ താമസം മാറ്റിയത്. മൃതദേഹത്തിനടത്തു നിന്നും മരണത്തിന് ആരും ഉത്തരവാദിയല്ല എന്നെഴുതിയ ആത്മഹത്യ കുറിപ്പ് കണെ്ടത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന.