മകൾക്ക് നേരെ വെടിയുതിർത്ത അച്ഛൻ പിടിയിലായി

single-img
22 April 2014

fകൊല്ലത്ത് മകൾക്ക് നേരെ വെടിയുതിർത്ത അച്ഛൻ പിടിയിലായി. കോട്ടയം ഏറ്റുമാനൂർ സ്വദേശി റോയ് ചെറിയാ(62)​നാണ് പിടിയിലായത്. ഇയാളെ എറണാകുളത്തെ അമൃത ആശുപത്രിക്ക് സമീപത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.

 

 

 

കഴിഞ്ഞ ശനിയാഴ്ചയാണ് റോയി മകൾ റോണിറോയിക്കു വെടിയുതിർത്തത്. വർഷങ്ങളായി താനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയോടൊപ്പം താമസിക്കാൻ പോയതിനാണ് അച്ഛൻ മകളെ വെടിവച്ചത്. നെഞ്ചിന് താഴെ രണ്ട് വെടിയുണ്ടയേറ്റ റോണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. റോണി അപകടനില തരണം ചെയ്തിട്ടുണ്ട്.