സ്വവര്‍ഗലൈംഗികത നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കും: സുപ്രീം കോടതി

single-img
22 April 2014

supreme courtസ്വര്‍വഗലൈംഗികത നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി.വിവിധ സംഘടനകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം. കേസ് തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസിന്റെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റി.

രേഖകള്‍ പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. നേരത്തേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയിരുന്നു. സാധാരണയായി തിരുത്തല്‍ ഹര്‍ജികള്‍ ജഡ്ജിമാര്‍ ചേംബറില്‍ പരിഗണിച്ച് തീരുമാനമെടുക്കുകയാണ് പതിവ്. ഇതിനു പകരം തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. 

 

ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009ലെ ഡല്‍ഹി ഹൈക്കോടതിവിധി റദ്ദുചെയ്താണ് സുപ്രീം കോടതിവിധി വന്നത്.