അവിശ്വാസിയുടെ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായുള്ള നീക്കമാണ് വി.എസിന്റെതെന്ന് പി.സി ജോര്‍ജ്

single-img
21 April 2014

pc georgeവി.എസ്. അച്യുതാനന്ദന്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തു സംബന്ധിച്ചു നടത്തുന്ന പ്രസ്താവനകള്‍ ഒരു അവിശ്വാസിയുടെ രാഷ്ട്രീയ മുതലെടുപ്പു മാത്രമാണെന്നും ജീവിതത്തില്‍ ഇന്നുവരെ ഒരു രൂപ പോലും കാണിക്കയായി സമര്‍പ്പിക്കാത്തവര്‍ ക്ഷേത്ര സമ്പത്തു സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആരോപിച്ചു.

ശ്രീപദ്മനാഭക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പത്തിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയേണ്ടതു ഹിന്ദു മതാചാര്യന്‍മാരും ഹൈന്ദവ സംഘടനകളും വിശ്വാസിസമൂഹവുമാണ്. മറിച്ചുള്ളവരുടെ ഇടപെടലുകളും പരാമര്‍ശങ്ങളും വിശ്വാസികളുടെ വികാരങ്ങളെ ആളിക്കത്തിക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും അദ്ദേഹം പറഞ്ഞു.