വയനാട്ടിലെ കാട്ടുതീയെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വനംവകുപ്പ്

single-img
19 April 2014

fireവയനാട്ടിലെ കാട്ടുതീയെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ. കാട്ടുതീയെക്കുറിച്ച് അന്വേഷിച്ച വനം വകുപ്പ് അഡീഷണല്‍ സി.സി.എഫ്.സി.എസ്സിലാക്കിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. പലയിടത്തായി ഏക്കറുകണക്കിന് കാട് നശിപ്പിച്ച കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന് വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

 
വനം കത്തിച്ച സംഭവത്തില്‍ തിരുനെല്ലി, മാനന്തവാടി പോലീസും കേസെടുത്തിട്ടുണ്ട്. എന്നാല്‍ വനഭൂമി തീയിട്ട കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ശുപാര്‍ശ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ശുപാര്‍ശ ലഭിച്ചാല്‍ അക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

മാര്‍ച്ച് 15 മുതല്‍ 20 വരെയായിരുന്നു വയനാട്ടില്‍ കാട്ടുതീയുണ്ടായത്. ബൊപ്പണ്ണ വനമേഖലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിനുസമീപമുള്ള മലകളിലും മാനന്തവാടി താലൂക്കിലെ തോല്‍പ്പെട്ടി, ബേഗൂര്‍ മേഖലകളിലുമാണ് വനഭൂമി കത്തിനശിച്ചത്. വനം വകുപ്പ് വിജിലന്‍സ് ജി.പി.എസ് വഴിയും ഫീല്‍ഡ് സര്‍വേ പ്രകാരവും നടത്തിയ അന്വേഷണത്തില്‍ 417.83 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായാണ് പറയുന്നത്.