റണ്‍വേയിൽ അറ്റകുറ്റപ്പണി, ദുബൈ സര്‍വീസുകൾ താല്‍ക്കാലികമായി കുറച്ചേക്കും

single-img
19 April 2014

cial7നെടുമ്പാശേരി: ദുബൈ വിമാനത്താവളത്തിലെ റണ്‍വേകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാൽ, അടുത്ത മാസം മുതല്‍ ഇന്ത്യയില്‍നിന്നുള്ള ദുബൈ വിമാന സര്‍വീസുകളില്‍ താല്‍ക്കാലികമായി കുറവു വരുത്തിയേക്കുമെന്ന് സൂചന. മറ്റ് ചില സര്‍വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് മാറ്റും. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, സ്പൈസ് ജെറ്റ് തുടങ്ങിയവ ഇന്ത്യയിലേക്ക് സര്‍വീസുകളുടെ എണ്ണം താല്‍ക്കാലികമായി വെട്ടിച്ചുരുക്കുമെന്നറിയുന്നു.  ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേയായിരിക്കും ആദ്യം അടക്കുകയെന്ന് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചു.
എന്നാല്‍, ബദല്‍ സംവിധാനം സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വിശദ വിവരം ലഭിച്ചിട്ടില്ല.  അടുത്ത മാസത്തേക്ക് ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് വിവരം നല്‍കുന്നുണ്ട്. രണ്ടര മാസത്തോളം ഈ നില തുടരുമെന്നാണ് സൂചന.
ഏതെങ്കിലും വിമാന കമ്പനികള്‍ സര്‍വീസ് കുറക്കുന്നത് സംബന്ധിച്ച് ഇതുവരെയും രേഖാമൂലം അറിയിച്ചിട്ടില്ളെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള ഡയറക്ടര്‍ എ.സി.കെ.നായര്‍ പറഞ്ഞു. ഏതാനും ദുബൈ സര്‍വീസുകളുടെ സമയത്തില്‍ അടുത്താഴ്ചയോടെ മാറ്റം വരുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.