ഗുജറാത്തിനെക്കാൾ എല്ലാ അർത്ഥത്തിലും വികസിത സംസ്ഥാനം തമിഴ്നാട് :ജയലളിത

single-img
18 April 2014

jayaഗുജറാത്തിനെക്കാൾ എല്ലാ അർത്ഥത്തിലും വികസിത സംസ്ഥാനമാണ് തമിഴ്നാടെന്ന് മുഖ്യമന്ത്രിയും ജയലളിത. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജയലളിത.കൃഷ്ഗിരിയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ആണ് അവർ ഇകാര്യം പറഞ്ഞത് .

 

 

ഗുജറാത്തിലെ വികസനങ്ങൾ ‘കെട്ടുകഥ’ മാത്രമാണ്. മോഡി തന്രെ അവകാശവാദങ്ങൾ പുന:പരിശോധിക്കണം എന്നും ജയലളിത പറഞ്ഞു. തമിഴ് ജനതയ്ക്കുവേണ്ടി മികച്ച പ്രവർത്തനങ്ങൾ നടത്തുകയും ജനങ്ങളെക്കുറിച്ച് സദാ ചിന്തിക്കുകയും ചെയ്യുന്ന ഏക പാർട്ടി എ.ഐ.എ.ഡി.എം.കെയാണെന്ന് ഞാൻ മോഡിയോട് പറയാൻ ആഗ്രഹിക്കുന്നു- ജയലളിത പറഞ്ഞു.