സ്ത്രിധന വിഷയം :പരാതികളില്‍ സ്ത്രീധനം വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനോ ജഡ്ജിക്കോ എങ്ങനെ തീര്‍പ്പുകല്‍പ്പിക്കാനാകുമെന്ന് എ.ഡി.ജി.പി. ശ്രീലേഖ
18 April 2014
സ്ത്രിധന വിഷയത്തില്‍ തങ്ങള്‍ക്ക് മുന്നില്‍വരുന്ന പരാതികളില്‍ സ്ത്രീധനം വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനോ ജഡ്ജിക്കോ എങ്ങനെ തീര്‍പ്പുകല്‍പ്പിക്കാനാകുമെന്ന് എ.ഡി.ജി.പി. ശ്രീലേഖ. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച സ്ത്രീസുരക്ഷയും മാധ്യമങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീലേഖ. ഇവിടെ ഗാര്‍ഹിക പീഡന നിയമം പരിഗണിക്കുന്നില്ല. എല്ലാ ജില്ലകളിലും സ്ത്രീ രക്ഷയ്ക്കായി ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. കലക്ടര്‍മാര്‍ ഉള്‍പ്പെടെ മിക്ക ഉദ്യോഗസ്ഥര്‍ക്കും പ്രട്ടക്ഷന്‍ ഓഫീസറെ അറിയില്ലെന്നു ശ്രീലേഖ പറഞ്ഞു.