അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്

single-img
17 April 2014

young_voters_1394004250_540x540അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി 12 സംസ്ഥാനങ്ങളില്‍ ലോക്‌സഭയിലേക്കുള്ള 121 സീറ്റുകളിലേക്കുള്ള പോളിംഗ് ആരംഭിച്ചു. 16.61 കോടി പൗരന്മാര്‍ ഇന്നു പോളിംഗ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കും. ഏഴു മണിമുതല്‍ മിക്ക പോളിംഗ് സ്റ്റേഷനിലും വോട്ടു ചെയ്യുവാനെത്തുന്നവരുടെ ക്യൂ രൂപപ്പെട്ടുകഴിഞ്ഞു.

ഇന്നു തെരഞ്ഞെടുപ്പ് നേരിടുന്നവരില്‍ പ്രമുഖര്‍ കോണ്‍ഗ്രസിന്റെ നന്ദന്‍ നിലേകനി, മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി എന്നിവരുള്‍പ്പെടുന്നു.