മമത ബാനര്‍ജി താമസിച്ച ഹോട്ടല്‍ മുറിയില്‍ അഗ്‌നിബാധ

single-img
17 April 2014

mamtaപശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി താമസിച്ച ഹോട്ടല്‍ മുറിയില്‍ അഗ്‌നിബാധ. വൈകീട്ട് ആറു മണിക്ക് മാള്‍ഡ ജില്ലയിലാണ് സംഭവം.അതേസമയം മമത പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അഗ്‌നിബാധ ഉണ്ടാകുമ്പോള്‍ മമത മുറിയില്‍ ഉണ്ടായിരുന്നു. എ.സി.യില്‍ നിന്നാണ് തീ പടര്‍ന്നത്. പുക കണ്ട ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ മുറിയില്‍ നിന്ന് മാറ്റി.