അഞ്ചാംഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറവ് പോളിങ് ജമ്മുകശ്മീരിലും കൂടുതല്‍ പശ്ചിമബംഗാളിലും

single-img
17 April 2014

evotingലോക്‌സഭയിലേക്കുള്ള 121 മണ്ഡലങ്ങളിൽ നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ ഒടുവിൽ വിവരം ലഭികുമ്പോൾ ഏറ്റവും കുറവ് പോളിങ് നടന്നത് ജമ്മുകശ്മീരിലും കൂടുതല്‍ പശ്ചിമബംഗാളിലും. 12 സംസ്ഥാനങ്ങളിലായി ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഘട്ടം കൂടിയാണിത്.

ഉച്ചക്ക് രണ്ട് മണിക്ക് വിവരം ലഭിക്കുമ്പോള്‍ പശ്ചിമബംഗാള്‍ 60 ശതമാനം, ജമ്മുകശ്മീര്‍ 10 ശതമാനം, കര്‍ണാടക 25 ശതമാനം, ജാര്‍ഖണ്ഡ് 27 ശതമാനം, മണിപ്പുര്‍ 35 ശതമാനം, യുപി 18 ശതമാനം, മഹാരാഷ്ട്ര 16 ശതമാനം, മധ്യപ്രദേശ് 19 ശതമാനം, രാജസ്ഥാന്‍ 30 ശതമാനം, ഒഡീഷ 27 ശതമാനം, ബീഹാര്‍ 12 ശതമാനം, ഛത്തീസ്ഗഢ് 16 ശതമാനം, എന്നിങ്ങനെയാണ് പോളിങ് നില.

നന്ദന്‍ നിലേകനി, മനേക ഗാന്ധി, മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി, സുപ്രിയ സൂള്‍, ലാലുപ്രസാദ് യാദവിന്റെ മകള്‍ മിഷ ഭാര്‍തി എന്നിവരാണ് ഇന്ന് മത്സരിക്കുന്ന പ്രമുഖര്‍.