പരസ്യ പ്രചരണം അവസാനിച്ചു,അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നാളെ

single-img
16 April 2014

electionഅഞ്ചാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ചു. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒഡിഷ, മണിപ്പൂര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ജമ്മു-കശ്മീര്‍, ബിഹാര്‍ അടക്കം 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലേക്കുള്ള പ്രചരണമാണ് ഇന്നലെ സമാപിച്ചത്.  ഇന്ന്  നിശബ്ദ പ്രചാരണവും നാളെ  വോട്ടെടുപ്പും നടക്കും.കര്‍ണാടകയിലെ 28 സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ ഒഡിഷയില്‍ (77), പശ്ചിമ ബംഗാള്‍ (2) നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പാണ് നടക്കുക.