പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ മുലായം സിംഗ് യാദവാണെന്ന് മകന്‍

single-img
16 April 2014

akhilesh-yadav-to-be-up-cmപ്രധാനമന്ത്രി പദത്തില്‍ കണ്ണും നട്ടിരിക്കുന്ന മുലായംസിംഗ് യാദവിന് മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഉറച്ച പിന്തുണ. പ്രധാനമന്ത്രിപദത്തിലെത്താന്‍ ഏറ്റവും യോഗ്യന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവാണെന്ന് ഫിറോസാബാദിലെ എസ്പി സ്ഥാനാര്‍ഥിയും സഹോദരനുമായ അക്ഷയ് യാദവിനു വേണ്ടിയുള്ള പ്രചാരണറാലിയില്‍ സംസാരിക്കവേ അഖിലേഷ് പറഞ്ഞു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ഒരാള്‍ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഷ മാത്രം പ്രയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.