തെരഞ്ഞെടുപ്പിന്‌ ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ മൂന്നാം മുന്നണി വരും:ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അിലേഷ്‌ യാദവ്‌

single-img
15 April 2014

akiതെരഞ്ഞെടുപ്പിന്‌ ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ മൂന്നാം മുന്നണി, ശക്‌തമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അിലേഷ്‌ യാദവ്‌ . ഇപ്പോള്‍ യുപിഎയുടെ നേതൃസ്‌ഥാനത്താണെങ്കിലും തെരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസിന്‌ മൂന്നാം മുന്നണിയുടെ ഭാഗമാകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അഖിലേഷ്‌ ഇക്കാര്യം പറഞ്ഞത്‌.

 

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ മന്ത്രിസഭ രൂപീകരിക്കാന്‍ ആവുശ്യമായ സീറ്റ്‌ ലഭിക്കില്ല. കോണ്‍ഗ്രസിന്‌ ലഭിക്കുന്ന സീറ്റുകള്‍ വളരെ കുറവായിരിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‌ മതേതര ഗവണ്‍മെന്റിനായി മൂന്നാം മുന്നണിയെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന്‌ അഖിലേഷ്‌ നിരീക്ഷിക്കുന്നു.