ആം ആദ്മി സ്ഥാനാര്‍ഥി ഷാസിയ ഇല്‍മിക്കെതിരേ കല്ലേറ്

single-img
14 April 2014

LF22_SHAZIA1_1659090gആംആദ്മി പാര്‍ട്ടിക്കുവേണ്ടി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചാരണറാലി നടത്തിയ എഎപി നേതാവ് ഷാസിയ ഇല്‍മിക്കുനേരെ അജ്ഞാതരുടെ കല്ലേറ്. മാന്‍ഡ്‌സോര്‍-നീമുച്ച് സീറ്റിലെ എഎപി സ്ഥാനാര്‍ഥി പരാസ് സാക്‌ലേചയ്ക്കുവേണ്ടിയാണ് ഷാസിയ റാലിയില്‍ പങ്കെടുത്തത്. യുപിയിലെ ഗാസിയാബാദിലെ ലോക്‌സഭാ സ്ഥാനാര്‍ഥി കൂടിയാണ് ഷാസിയ ഇല്‍മി.

റാലിക്കിടെ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രസംഗിക്കുന്നതിനിടെയാണ് ബിജെപി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ഒരുസംഘമാളുകള്‍ ഷാസിയയുടെ പ്രസംഗപീഠത്തിനു നേരെ കല്ലേറ് ആരംഭിച്ചത്. ഇതേതുടര്‍ന്ന് പോലീസും എഎപി പ്രവര്‍ത്തകരും അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപെടുകയായിരുന്നു. ധൈര്യമുണെ്ടങ്കില്‍ അവര്‍ നേരിട്ടുവന്ന് കല്ലെറിയട്ടെ എന്നാണ് ഷാസിയ ഇതേക്കുറിച്ചു പ്രതികരിച്ചത്.