പ്രവാസികൾ ജാഗ്രതൈ;വിദേശത്ത് പോകുമ്പോൾ പാഴ്സലുകൾ പരിശോധിച്ച് വാങ്ങുക

single-img
14 April 2014

idocകുവൈത്തിലെ സുഹൃത്തിനു നൽകാനെന്നും പറഞ്ഞ് ഏൽപ്പിച്ച പായ്ക്കറ്റിൽ മയക്കുമരുന്ന്.കുവൈറ്റിലെ സുഹൃത്തിനെ ഏൽപ്പിക്കാനായി ജീൻസ് എന്ന് പറഞ്ഞ് നൽകിയ പായ്ക്കറ്റിലാണു ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് കണ്ടത്തെിയ്. നടുവണ്ണൂര്‍ മന്ദങ്കാവ് വെങ്ങിലേരി സ്വദേശിയുടെ കൈവശമാണ് കുവൈത്തിലെ സുഹൃത്തിന് കൊടുക്കാനായി വടകര സ്വദേശി എന്ന് പരിചയപ്പെടുത്തിയ യുവാവ് പാര്‍സല്‍ ഏല്‍പിച്ചത്. എന്നാല്‍, പാര്‍സലിന് അധികഭാരം വന്നതിനാല്‍ ഒഴിവാക്കി.

മൂന്ന് പാന്റ്‌സ് കുവൈറ്റിൽ എത്തിച്ച് കൊടുക്കാമോ എന്ന് പറഞ്ഞ് സുഹൃത്തെന്ന് പരിചയപ്പെടുത്തി ഒരാള്‍ അവധി കഴിഞ്ഞ് ജോലിക്കായി കുവൈത്തിലേക്ക് മടങ്ങാനൊരുങ്ങവെയാണ് നടുവണ്ണൂരിനടുത്ത് മന്ദങ്കാവ് സ്വദേശി ജറീഷിനെ വിളിച്ചത്. ഇത് സമ്മതിച്ചതിനെതുടര്‍ന്ന് രണ്ടുപേര്‍ എത്തി രണ്ട് പൊതി ഏല്‍പിച്ചു. ഒന്നില്‍ പാന്റ്‌സും മറ്റൊന്ന് ഒരു ഫയലുമായിരുന്നു. ഭാരക്കൂടുതല്‍ കാരണം ഫയല്‍മാത്രമാണ് ജെറീഷ് കുവൈത്തിലേക്ക് കൊണ്ടുപോയത്. പാന്റ്‌സ് അടങ്ങിയ പാക്കറ്റ് വീട്ടില്‍തന്നെ വയ്ക്കുകയായിരുന്നു.

കുവൈത്തില്‍ വിമാനമിറങ്ങിയ അവിടെ കാത്തുനിന്ന സംഘം പാഴ്സല്‍ ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ളെന്ന് ജെറീഷ് അറിയിച്ചു.പിന്നീട് നിരന്തരം പാക്കറ്റുമായി ബന്ധപ്പെട്ട് ഫോണ്‍ വന്നതോടെ ജറീഷ് നാട്ടിൽ വിളിച്ച് വിവരം പറയുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണു മയക്കുമരുന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസില്‍ അറിയിക്കുകയും പാക്കറ്റ് അന്വേഷിച്ചെത്തിയ രണ്ടുപേരില്‍ ഒരാള്‍ പിടിയിലാകുകയുമായിരുന്നു. മലപ്പുറം നിലമ്പൂര്‍ കാളികാവ് സ്വദേശി റാഷിക് ആണ് പിടിയിലായത്.

ഗള്‍ഫില്‍ മയക്കുമരുന്ന് കടത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണു പാഴ്സൽ ഉപേക്ഷിച്ചതിനെ തുടർന്ന് സ്വന്തം ജീവൻ തന്നെയാണു ജറീഷ് രക്ഷിച്ചത്. നിരവധി പേര്‍ അറിയാതെ പാര്‍സല്‍ കൊണ്ടുപോയി കുവൈറ്റിൽ പിടിയിലായിട്ടുണ്ട്