പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചരണം പാളിയെന്ന് പി.സി ജോര്‍ജ്

single-img
11 April 2014

pc georgeപത്തനംതിട്ടയില്‍ യു.ഡി.എഫ് പ്രചാരണം പാളിയെന്നും ഇവിടെ ആരുജയിക്കുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളെന്നും സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി ജോര്‍ജ്. പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിബൂത്തുകമ്മിറ്റികള്‍ യഥാസമയം വിളിച്ചുചേര്‍ത്തില്ലെന്നും ഇലക്ഷന്‍കമ്മിറ്റി ഒരിക്കല്‍പ്പോലും കൂടിയില്ലെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

താഴേത്തട്ടില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം നടന്നില്ലെന്നും ബൂത്തുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആന്റോ ആന്റണി അവസാന നിമിഷവും ആറന്മുള വിമാനത്താവളത്തെ അനുകൂലിച്ച് സംസാരിച്ചതിനാല്‍ ആരുജയിക്കുമെന്ന് പറയാന്‍ ആവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.