കേരളത്തിൽ 74 ശതമാനം പോളിംഗ്

single-img
10 April 2014

vtലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച പോളിങ്. അന്തിമ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടില്ലെങ്കിലും കേരളത്തില്‍ 74 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. 2009 ല്‍ 73.33 ശതമാനമായിരുന്നു പോളിങ്.

 

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, വടകര മണ്ഡലങ്ങളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ രണ്ടിടത്തും 80 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു. കടുത്ത ത്രികോണ മത്സരത്തിന്റെ എല്ലാവീറും വാശിയും നിറഞ്ഞ കാസര്‍കോട്ടും(77 ശതമാനം) മികച്ച പോളിങ്ങുണ്ടായി. സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു.

 

അതേസമയം വടക്കന്‍ കേരളത്തിലെ ആവേശം തെക്കന്‍ കേരളത്തിലുണ്ടായില്ല. പതിവ് പോലെ തിരുവനന്തപുരത്ത് ഇത്തവണയും പോളിങ്ങ് ശതമാനത്തില്‍(68.6 ശതമാനം) കാര്യമായ വര്‍ധനയുണ്ടായില്ല. ഏറ്റവും കുറവ് പോളിങ്. ആറ്റിങ്ങലിലും പ്രതീക്ഷിച്ച പോളിങ്ങുണ്ടായില്ല. എന്നാല്‍ പത്തനംതിട്ട(65.7 ശതമാനം) മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ്ങുണ്ടായത്.ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. അത് 36 ദിവസം നീണ്ടുനിൽക്കും.
2.43 കോടി വോട്ടര്‍മാര്‍മാരാണ് കേരളത്തിലുള്ളത്. 269 സ്ഥാനാര്‍ഥികളാണ് ജനിവിധി തേടുന്നത്.സംസ്ഥാനത്തെ പല ബൂത്തുകളിലും ഏഴ് മണിയോടെ തന്നെ വോട്ടര്‍മാരുടെ വലിയ നിര ദൃശ്യമായിരുന്നു. തിരുവനന്തപുരം നേമത്ത് വോട്ടിങ് യന്ത്രം തകരാറിലായതു കൊണ്ട് പോളിങ് ആരംഭിക്കാന്‍ അല്‍പം വൈകി.ആറ്റിങ്ങല്‍ മണ്ഡലത്തിലെ കൊല്ലംങ്കോട്ട് ഒരു പോളിങ് ബൂത്തില്‍ കാലത്ത് നേരിയ സംഘര്‍ഷമുണ്ടായി. എന്നാല്‍ ഇത് രാഷ്ട്രീയ പ്രശ്‌നമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

 

സംസ്ഥാനത്ത് 21,424 ബൂത്തുകളാണ് ഉള്ളത്.ഇതില്‍ 2126 ബൂത്തുകളെ നിര്‍ണായക ബൂത്തുകളായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 21,424 ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 2126 ബൂത്തുകളെ നിര്‍ണായക ബൂത്തുകളായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കണ്ണൂരിൽ വോട്ടു പരേഖപ്പെടുത്തി. എറണാകുളത്തെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ക്രിസ്റ്റി ഫെർണാണ്ടസും രാവിലെ വോട്ടുരേഖപ്പെടുത്തി. ആറ്റിങ്ങൽ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ ചാത്തന്നൂരിലാണ് വോട്ട് ചെയ്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാവേലിക്കരയിൽ വോട്ടു ചെയ്തു.

 

ഇതുവരെ ഉള്ള പോളിങ് ശതമാനം 

തിരുവനന്തപുരം- 68.3
ആറ്റിങ്ങൽ – 68.7
കൊല്ലം – 68.4
പത്തനംതിട്ട – 65.7
മാവേലിക്കര – 67.9
ആലപ്പുഴ- 74.6
കോട്ടയം- 68.6
ഇടുക്കി – 66.6
എറണാകുളം –  69.4
ചാലക്കുടി-  72
തൃശൂർ- 68.4
ആലത്തൂർ – 72.2
പാലക്കാട്-  70.1
പൊന്നാനി – 69.8
മലപ്പുറം-  67.5
കോഴിക്കോട്-  74.4
വയനാട്-  69
വടകര- 80.8
കണ്ണൂർ – 80.5
കാസർകോട്- 77