സംസ്ഥാനത്ത് 2126 പ്രശ്ന ബാധിത ബൂത്തുകൾ : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

single-img
9 April 2014

Naliniസംസ്ഥാനത്ത് 2126 പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നളിനി നെറ്റോ അറിയിച്ചു. തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ആണ് സുരക്ഷാ പ്രശ്നങ്ങൾ ഉള്ളത്.സംസ്ഥാനത്ത് 189 ലൈവ് വെബ്‌ കാസ്റിംഗ് ഉണ്ടാകും എന്നും 52,000 പോലീസ്കാരെ സുരക്ഷക്ക് വേണ്ടി നിയോഗിച്ചു എന്നും നളിനി നെറ്റോ പറഞ്ഞു.മറ്റ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അവർ അറിയിച്ചു.

242 പുരുഷന്മാരും 27 വനിതാ സ്ഥാനാര്‍ത്ഥികളുമാണ് വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.സ്ഥാനത്ത് 2.42 കോടിപ്പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 24.51 ലക്ഷംപേര്‍ പുതിയ വോട്ടര്‍മാരാണ്. പോളിങ് സാമഗ്രികളുടെ വിതരണം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.