പ്രേമചന്ദ്രനെ പരനാറിയെന്ന് പേരെടുത്ത് വിളിച്ചിട്ടില്ല: പിണറായി

single-img
7 April 2014

pinarayi vijayanതാന്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്ന് പേരെടുത്ത് വിളിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊല്ലത്ത് പരനാറി മത്സരിക്കുന്നുണെ്ടന്നാണ് താന്‍ പറഞ്ഞത്. പരനാറിയെന്ന് താന്‍ പറഞ്ഞത് പ്രേമചന്ദ്രനെയാണെന്ന് അദ്ദേഹത്തിന് തോന്നിയാല്‍ തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്നും പിണറായി ചോദിച്ചു.

കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ സംശയമില്ലെന്നും എന്നാല്‍ ആര്‍എസ്പിയുടെ യുഡിഎഫ് പ്രവേശനത്തിന് പിന്നില്‍ സാമ്പത്തിക കുത്തകകളുടെ സഹായം ലഭിച്ചിട്ടുണേ്ടായെന്ന് സംശയിക്കുന്നെന്നും പിണറായി പറഞ്ഞു.