വെടിനിര്‍ത്തല്‍ ഒരാഴ്ചകൂടി നീട്ടാമെന്നു താലിബാന്‍

single-img
5 April 2014

Pakistan and Afganisthanപാക് സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ ഏപ്രില്‍ പത്തുവരെ നീട്ടാന്‍ താലിബാന്‍ സമ്മതിച്ചു. ഒരുമാസത്തെ വെടിനിര്‍ത്തലിന്റെ കാലാവധി തീര്‍ന്നത് ഈമാസമാദ്യമാണ്. ഈയിടെ താലിബാന്റെ 19 പ്രവര്‍ത്തകരെ സര്‍ക്കാര്‍ വിട്ടയച്ച സാഹചര്യത്തിലാണ് ഒരാഴ്ചത്തേക്കുകൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനിച്ചത്. ഏപ്രില്‍ പത്തിനു ഷൂരാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സമാധാന ചര്‍ച്ചയുടെ ഭാവി സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു താലിബാന്‍ വക്താവ് ഷഹിദുള്ള ഷാഹിദ് അറിയിച്ചു.