ബ്രസീൽ ലോകകപ്പിൽ ഇന്ത്യ യോഗ്യത നേടിയിരുന്നു

single-img
5 April 2014

indian-football-logo1ബ്രസീൽ: 1950-ൽ ബ്രസീലിൽ നടന്ന ഫിഫയുടെ 4-മത്തെ ലോകകപ്പിൽ ഇന്ത്യ യോഗ്യത നേടിയിരുന്നു. എന്നാൽ ഇന്ത്യ മത്സര രംഗത്തു നിന്നു പിന്മാറുകയായിരുന്നു. 60 വർഷങ്ങൽക്കു ശേഷം വീണ്ടും ബ്രസീലിൽ ലോകകപ്പ് എത്തുമ്പോൾ ഇന്ത്യ ഫുട്ബോൾ ഭൂപടത്തിൽ തന്നെ ഇല്ല, എങ്കിലും ഇന്ത്യ ഒരു ലോകകപ്പിൽ യോഗ്യത നേടിയത് എത്ര യുവാക്കളായ ഇന്ത്യാക്കാർക്കറിയാം.

എഷ്യൻ മേഘലയിൽ നിന്നു ഫിലിപ്പൈൻസ്, ബർമ്മ, ഇന്തൊനേഷ്യൻ ടീമുകള് പിന്മാറിയതു കൊണ്ട് ഒരു യോഗ്യതാ മത്സരം പോലും കളിക്കാതെയാണു ഇന്ത്യക്കു യോഗ്യത നേടാൻ കഴിഞ്ഞത്. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കാലിൽ ബൂട്ടു കെട്ടി മത്സരം കളിക്കാൻ തയ്യാറല്ലന്നു ഫിഫയെ അറിയിച്ചു. അതിനു ഫിഫ വിസമ്മതിക്കുകയും ഇന്ത്യ മത്സരത്തിൽ നിന്നു പിന്മറുകയും ചെയ്തു.

എന്നാൽ പിൽക്കാലത്തു ഇന്ത്യ പിന്മറിയതിന്റെ കാരണമായി പറയപ്പെട്ടതു യാത്ര ചിലവിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. അതിനു ശേഷം ഇന്ത്യ ലോകകപ്പിൽ യോഗ്യത നേടിയിട്ടില്ല. അതുകൊണ്ട് തന്നെ  ഇന്ത്യ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ യോഗ്യത നേടിയ ശേഷം ഒരു മത്സരം പോലും കളിക്കാത്ത ആദ്യത്തെ ടീമായി.