സിറിയ; വിമതരുടെ ഷെല്‍ ആക്രമണത്തില്‍ ആറു കുട്ടികള്‍ കൊല്ലപ്പെട്ടു

single-img
4 April 2014

syriaരൂക്ഷ യുദ്ധം നടക്കുന്ന സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നടന്ന വിമതരുടെ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ആറു കുട്ടികള്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരത്തിന്റെ പ്രാന്ത പ്രദേശത്തു നിലയുറപ്പിച്ച വിമതരാണ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള ഡമാസ്‌കാസിലേക്ക് ആക്രമണം നടത്തിയത്.

എന്നാല്‍ കുട്ടികളെ ലക്ഷ്യം വച്ചല്ല സൈന്യത്തെയും പോലീസിനെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് വിമത നേതാക്കള്‍ പറഞ്ഞു.