ഭീകരവാദത്തിന് തടയിടുന്നതിനായി സൗദി അറേബ്യയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു

single-img
4 April 2014

flagഭീകരവാദത്തിന് തടയിടുന്നതിനായി സൗദി അറേബ്യയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. നിരീശ്വരവാദികളെ ഭീകരവാദികളായി നിർവചിക്കുന്ന നിയമം മുഖ്യമായും ലക്ഷ്യമിടുന്നത് മറ്റു രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്നവരെയാണ്. ”ഇസ്ളാം മതവിശ്വാസത്തെ അടിസ്ഥാനമാക്കി രാജ്യം പിന്തുടരുന്ന നയങ്ങളെ ചോദ്യം ചെയ്യുന്നതും നിരീശ്വരചിന്താഗതി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതുമായ ഏതു പ്രവൃത്തിയും ഭീകരവാദമാണെന്ന്”” നിയമത്തിൽ നിർവ്വചിക്കുന്നു.

മൂന്നു മുതൽ 20 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഭീകര ഗ്രൂപ്പുകളായി ഗവൺമെന്റ് കണക്കാക്കുന്ന മുസ്ളിം ബ്രദർഹുഡ് ഉൾപ്പെടെയുള്ള സംഘങ്ങളുടെ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.