സഭയുടെ വിലക്ക് ലംഘിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ വൈദികനെ സസ്‌പെന്‍ഡ് ചെയ്തു

single-img
4 April 2014

voteസഭയുടെ വിലക്ക് ലംഘിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ചെറിയതുറ ഇടവക വികാരിയായിരുന്ന ഫാ. എം.ടി. സ്റ്റീഫനെയാണ് ഒരു വര്‍ഷത്തേക്ക് വൈദിക പദവിയില്‍നിന്ന് വിലക്കിയത്. ദിവ്യബലി അര്‍പ്പിക്കാനും തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കാനും ഇടവക ഭരണം നടത്താനും പാടില്ലെന്ന് അദ്ദേഹത്തോട് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആവശ്യപ്പെട്ടു.

 

സഭാ നിയമങ്ങള്‍ക്കും അതിരൂപതാധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതിന് കാനോന്‍ നിയമം അനുസരിച്ചാണ് നടപടിയെടുത്തതെന്ന് ബിഷപ്പ് ഹൗസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം താന്‍ മത്സരത്തിനിറങ്ങിയ സാഹചര്യം വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് ഫാ.എം.ടി. സ്റ്റീഫന്‍ പറഞ്ഞു. തനിക്കെതിരായ നടപടിക്കുള്ള മറുപടി സഭക്ക് നല്കിയിട്ടുണ്ട്.

 

മത്സരിക്കാന്‍ സഭയുടെ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് വന്നത് എന്നും ഫാ.എം.ടി. സ്റ്റീഫന്‍ പറഞ്ഞു.