ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെടുന്നു; പുതുക്കലില്‍ വിവേചനമുണ്‌ടോയെന്ന് പരിശോധിക്കും: വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹോട്ടലുടമകള്‍ക്കും സര്‍ക്കാരിനും നിര്‍ദ്ദേശം

single-img
4 April 2014

supreme courtബാര്‍ലൈസന്‍സ് പ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. സംസ്ഥാനത്തെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതില്‍ വിവേചനമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. മാത്രമല്ല ലൈസന്‍സ് പുതുക്കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹോട്ടലുടമകള്‍ക്കും സര്‍ക്കാരിനും ജസ്റ്റിസ് എ.കെ.പട്‌നായിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശവും നല്‍കി.

കഴിഞ്ഞ മാസം ലൈസന്‍സ് റദ്ദാക്കപ്പെട്ട ത്രീസ്റ്റാര്‍ ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസില്‍ ഈമാസം 22-ന് വിശദമായി വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്‌ടെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുമ്പേയുള്ള സുപ്രീം കോടതി നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. ഇതിനെതിരേയാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ട ബാറുടമകള്‍ കോടതിയെ സമീപിച്ചത്.