സച്ചിൻ വീണ്ടും വിവാദത്തിൽ

single-img
4 April 2014

2014_03_27_14_21_46_Sachin-2ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കൽ കുടുംബത്തോടൊപ്പം ഗുജറാത്തിലെ ഗീർ വനത്തിൽ നടത്തിയ വിനോദയാത്ര വിവാദങ്ങൾക്കു വഴിവെക്കുന്നു. നിലവിൽ എംപിയായ സച്ചിനെ വനം വകുപ്പു ഉദ്ദ്യോഗസ്ഥർ ചട്ടം ലംഘിചു വനത്തിലേക്കു അനുഗമിക്കുകയും അകമ്പടി സേവിക്കുകയും ചെയ്തു എന്നാണു വിവരാവകശ പ്രവർത്തകരുടെ സംഘടന ഇലക്ഷൻ കമ്മീഷനു കൊടുത്ത പരാതിയിൽ പറയുന്നത്.ജില്ല ഫോറസ്റ്റ് കൺസർവേറ്ററാണു സച്ചിനു അകമ്പടി സേവിച്ചത്.കഴിഞ്ഞ മാസം22-ആം തീയതി നടത്തിയ യാത്രയിൽ അനുവധിച്ചതിലും കൂടുതൽ സമയം സച്ചിനും കുടുംബവും ഗീർ വനത്തിൽ ചിലവഴിച്ചു എന്നും പരാതി ഉയരുന്നുണ്ട്. പരാതി ഒതുക്കി തീർകാൻ ഉന്നതങ്ങളിൽ നിന്നു സമ്മർദ്ദം ഉണ്ടായതും ആക്ഷേപമുണ്ട്.

എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു രൂപ പോലും വികസന പ്രവർതനങ്ങൾക്കു വേണ്ടി ചിലവഴിച്ചിട്ടില്ല എന്ന ആക്ഷേപണത്തിനു തൊട്ടു പിന്നാലയാണു പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.2012 ഏപ്രിലിലാണു സച്ചിൻ കോൺഗ്രസ്സിന്റെ എം.പിയായി രാജ്യസഭയിലേക്കു എത്തുന്നത്.വികസന പ്രവർത്തനങ്ങൾക്കു പ്രാദേശികമായി ചിലവാകേണ്ട “പത്തു കോടി”രൂപയാണു രണ്ടു വർഷം കൊണ്ടു ഒരു രൂപ പോലും ചിലവാക്കാതെ സച്ചിൻ പാഴാക്കിയത്.ഇക്കാര്യത്തിനു സച്ചിന് കൂട്ടായി ബോളിവുഡ് താരവും എം.പിയുമായ രേഖയുമുണ്ട്.അവരും എം പി ഫണ്ടിൽ നിന്നു ഒരു രൂപ പോലും ചിലവഴിചിട്ടില്ല.

ക്രിക്കറ്റ് എന്ന “മത”ത്തിലെ സച്ചിനെന്ന “ദൈവം”ഇന്ത്യൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റ് പ്രേമികൾക്കും നല്കിയ സംഭാവനകൾക്കു പകരം വെക്കാൻ ഒന്നുമില്ല.ഒരു ക്രിക്കറ്റർ അല്ലെങ്കിൽ ഒരു മനുഷ്യസ്നേഹി എന്നതിലപ്പുറം ഒരു പൊതുപ്രവർതകൻ എന്ന നിലയിൽ സച്ചിനെ വിലയിരുത്തപെടുമ്പോൾ ആശാവഹമായി പറയാൻ ഒന്നുമില്ല.സച്ചിന്റെ നേതൃപാടവം മുൻപും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.ടീം ഇന്ത്യയുടെ നായകൻ എന്ന നിലയിൽ സച്ചിൻ തീർത്തും പരാജയം ആയിരുന്നു.പല പ്രതിസന്ധി ഘട്ടത്തിലും ടീം ഇന്ത്യയെ സ്വന്തംചുമലിൽ ഏറ്റി വിജയത്തിന്റെ വെന്നികൊടിപാറിച്ച് നൂറുക്കോടി ഇന്ത്യക്കാരുടെ അഭിമാനത്തെ വാനോളം ഉയർത്തിയ സച്ചിനു നേതൃ സ്ഥാനങ്ങളിൽ പലപ്പോഴും ചുവടു പിഴക്കുന്നു എന്ന് ഉറ്റ മിത്രങ്ങൾ പോലും സമ്മതിക്കുന്നു.ശരീരവും ആത്മാവും കായികലോകത്തിനു സമർപ്പിച സച്ചിൻ ഇന്ത്യയുടെ സ്പോർട്ട്സ് മന്ത്രിയാകണം എന്നു പറഞ്ഞവർ പോലും പിന്നീട് മാറ്റി പറഞ്ഞു.

റെക്കോർഡുകളുടെ കൂട്ടുകാരനായ സച്ചിനെ തേടി എത്താത്ത ബഹുമതികൾ ഇല്ല.2014ൽ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കി രാജ്യം സച്ചിനെ ആദരിച്ചു.സച്ചിനെന്ന ഇതിഹാസ താരത്തിന്റെ അതുല്ല്യമായ താരത്തിളക്കത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ ലോകം എമ്പാടുമുള്ള സച്ചിൻ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. സച്ചിനെന്ന രാഷ്ട്രീയക്കാരനേക്കാളും ഇന്ത്യയിലെ നൂറുകോടി ജനങ്ങൾ സ്നേഹിക്കുന്നതും ആരാധിക്കുന്നതും സച്ചിനെന്ന ക്രിക്കറ്ററെയാണു അതിലുപരി സച്ചിനെന്ന മനുഷ്യ സ്നേഹിയെയുമാണു.