ഒറ്റ ദിവസത്തെ മദ്യ വില്‍പ്പന 27.17 കോടി

single-img
4 April 2014

LIQUOR_168034fസര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന്റെ ഭാഗമായി ബാറുകള്‍ തുറക്കാതിരുന്ന ബുധനാഴ്ച 27.17 കോടി രൂപയുടെ മദ്യമാണു ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്. 18 കോടി രൂപയായിരുന്നു ബിറേജസ് കോര്‍പറേഷന്റ ഒരു ദിവസത്തെ ശരാശരി വിറ്റുവരവ്. 35 ശതമാനം വില്‍പന വര്‍ധനയാണുള്ളത്. ബിവറേജസിന്റെ സംസ്ഥാനത്തെ 338 വിതരണകേന്ദ്രങ്ങളിലും വിറ്റുവരവില്‍ സര്‍വ്വകാല റിക്കാര്‍ഡാണിത്.