സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്ന വിധിയില്‍ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാമെന്നു സുപ്രീംകോടതി

single-img
3 April 2014

courtസ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ആശ്വാസമായി. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്ന വിധി പുന:പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരിതര സംഘടനയായ നാസ് ഫൗണ്്‌ടേഷന്‍, എല്‍ജിബിറ്റി കൂട്ടായ്മ തുടങ്ങിയ സംഘടനകള്‍ സ്വവര്‍ഗ ലൈംഗികത ക്രിമനല്‍കുറ്റമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംയുക്തമായിട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റീസ് പി. സദാശിവം ഉള്‍പ്പെട്ട ബെഞ്ചാണ് രേഖകള്‍ പരിശോധിച്ച് അപേക്ഷ പരിഗണിക്കാമെന്നു വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് ജി.എസ്. സിംഗ് വി അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചാണ്.