മറഡോണയുടെ കണ്ണുനീർ വീണ ലോകകപ്പ്

single-img
3 April 2014

unnadyrtmedറോം(ഇറ്റലി): 1990 ലോകകപ്പ് ഫൈനൽ നിലവിലെ ചാമ്പ്യൻ മാരായ അർജൻറീനയും റണ്ണറപ്പുകളായ പശ്ചിമ-ജർമനിയും തമ്മിലായിരുന്നു. മത്സരം തുടങ്ങി 85 മിനിട്ടുവരെ ഇരുപക്ഷവും ഗോളുകൾ നേടിയില്ല, വിരസമായ സമനിലയിലേക്കു പൊയ്ക്കോണ്ടിരുന്ന മത്സരത്തിൽ പെട്ടന്നാണു റഫറിയുടെ രൂപത്തിലുണ്ടായ വഴിതിരുവ് പശ്ചിമ-ജർമനിയെ ചാമ്പ്യന്മാരാക്കി. ജർമനിയുടെ രൂഡിവോളറെ അർജൻറീനയുടെ സെൻസിനി ഫൗൾ ചെയ്യ്തതിന് കിട്ടിയ സ്പോട്ട് കിക്ക് ആന്ത്രിയസ് ബ്രെഹ്മെ ഗോളാക്കിമാറ്റി. മത്സര ശേഷം പരാജയ ഭാരത്താൽ മറഡോണ കരയുന്ന രംഗം ഇപ്പോഴും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. അടുത്ത ലോകകപ്പിൽ മറഡോണ ഉത്തേജക പരിശോധനയിൽ പരാജയപെടുകയും ടീമിൽ നിന്നു പുറത്തുപോവുകയും ചെയ്യ്തു. യഥാർത്ഥത്തിൽ റഫറി എഡ്ഗർദൊ കൊദേസയുടെ ലോങ് വിസിൽ അവസാനിപ്പിച്ചതു മറഡോണയുടെ കരിയറിനെയായിരുന്നു. അതായതു 1990 എന്തുകൊണ്ടും മറഡോണ എന്ന മഹാപ്രതിഭയുടെ അവസാനമായിരുന്നു.