ഫിഫ ലോകകപ്പിലേക്കു ഇനി 70 നാൾ

single-img
3 April 2014

Fifa-World-Cup-Brazil2014 ബ്രസീലിൽ ആരംഭിക്കുന്ന ഫുട്ബാൾ ലോകകപ്പിനു ഇനി 70 ദിനങ്ങൾ. കഴിഞ്ഞ വർഷത്തെ പരാജയത്തിന്റെ കണക്കു സ്വന്തം രാജ്യത്തുവെച്ചു തീർക്കനാണു ബ്രസീൽ കച്ചകെട്ടുന്നതു. നയ്മെറിൽ ആണു ബ്രസീലിന്റെ പ്രതീക്ഷ. കോച്ചായി സ്കൊളരിയുടെ മടങ്ങി വരവാണു ബ്രസീലിന്റെ ആശ്വാസാം. സ്കൊളരിയുടെ കീഴിൽ 2002-ല് ബ്രസീൽ ലോകകപ്പ് നേടിയിട്ടുണ്ട്, അതുപോലെതന്നെ ക്യാനറികൾ ടീം എന്ന നിലക്കു ഒത്തിണക്കം നേടികഴിഞ്ഞു. ആകയാൽ കഴിഞ്ഞ വർഷം കൈവിട്ട കപ്പ് ബ്രസീൽ ഇക്കൂറി നേടും ഏന്നു ആരാധകർ വിശ്വാസിക്കുന്നു.

ടിക്കറ്റു വില്പന തകൃതിയായി നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ വില്‍പ്പനയ്ക്ക് വെച്ച 3.45 ലക്ഷം ടിക്കറ്റില്‍ 3,01,929 എണ്ണമാണ് ചൊവ്വാഴ്ച വരെ വിറ്റതെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു.