ഉത്തരകൊറിയ ആണവ മിസൈല്‍ പരീക്ഷിച്ചു

single-img
27 March 2014

north_korea_mapഉത്തരകൊറിയ ഇന്നലെ രണ്ട് ആണവ മിസൈലുകള്‍ പരീക്ഷിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ, ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ക്യുംഗ്ഹീ എന്നിവരുമായി യുഎസ് പ്രസിഡന്റ് ഒബാമ ഹേഗില്‍ കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണു മിസൈല്‍ പരീക്ഷണം.

പ്യോംഗ്യാംഗിനു വടക്കുള്ള പ്രദേശത്തുനിന്നു ജപ്പാനു നേര്‍ക്ക് അയച്ച മിസൈല്‍ 650 കിലോമീറ്റര്‍ സഞ്ചരിച്ചു സമുദ്രത്തില്‍ പതിച്ചു. കഴിഞ്ഞ മാസങ്ങളില്‍ ഉത്തരകൊറിയ ഏതാനും ഹ്രസ്വദൂര മിസൈലുകള്‍ വിക്ഷേപിക്കുകയുണ്ടായി.