ദുബായിൽ മലയാളി നഴ്സ് ട്രക്കിടിച്ച് മരിച്ചു

single-img
26 March 2014

ട്രക്കിടിച്ചു മലയാളി നഴ്‌സ് റാസല്‍ഖൈമയില്‍ മരിച്ചു. കായംകുളം ചാങ്ങയില്‍ കുറ്റിശേരില്‍ ജേക്കബ് ചാണ്ടപിള്ളയുടെ ഭാര്യ ഏലിയാമ്മ (ആലീസ്-48) യാണു മരിച്ചത്. റാസല്‍ഖൈമ സഖര്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സായിരുന്നു.

മകന്‍ ഷ്വാന്‍ ജേക്കബുമൊത്തു നടന്നുപോകുമ്പോഴാണു അപകടം നടന്നത്. രാത്രി പത്തരയോടെയാണു അപകടം നടന്നത്.ഏപ്രില്‍ 15നു വീടിന്റെ കൂദാശയ്ക്കു നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. റാസല്‍ഖൈമ സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.