സ്വര്‍ണ്ണക്കുടങ്ങള്‍ മാത്രമല്ല, ചെമ്പ് പൂശിയ കുടങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്ന് പി.സി.ജോര്‍ജ്

single-img
25 March 2014

pc georgeഈ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ സ്വര്‍ണ്ണക്കുടങ്ങള്‍ മാത്രമല്ല ചെമ്പ് പൂശിയ ചില കുടങ്ങളുമുണ്‌ടെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. നേരത്തെ യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത് 20 പൊന്നിന്‍ കുടങ്ങള്‍ പോലെയുള്ള സ്ഥാനാര്‍ഥികളെയാണെന്ന് ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ യുഡിഎഫിന് 12 മുതല്‍ 18 സീറ്റ് വരെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈ വരെ വന്ന് തിരിച്ച് പോകുന്ന കേന്ദ്ര മന്ത്രിമാര്‍ക്ക് കേരളത്തെ പച്ചപ്പിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും കസ്തൂരിരംഗന്‍ പ്രശ്‌നത്തില്‍ കേന്ദ്രം കേരളത്തിലെ കര്‍ഷകരെ മനുഷ്യരായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രിമാര്‍ക്ക് വേറെ ചില ഉദ്ദേശ്യങ്ങളാണെന്നും പി സി ജോര്‍ജ് പറഞ്ഞു.