ട്വന്റി20 വേള്‍ഡ് കപ്പ്; ഇന്ത്യയ്ക്ക് ജയം

single-img
24 March 2014

Indiaട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‌ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. രോഹിത് ശര്‍മ 55 പന്തില്‍ അഞ്ചു ഫോറുകളും രണ്ടു സിക്‌സറുകളുമായി 62 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 41 പന്തില്‍ അഞ്ചു ഫോറുകളും ഒരു കൂറ്റന്‍ സിക്‌സറും അകമ്പടിയേകിയതാണ് കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. യുവ്‌രാജ് സിംഗ് പത്തു റണ്‍സെടുത്തു. നാലു റണ്‍സെടുത്ത സുരേഷ് റെയ്‌ന പുറത്താകാതെ നിന്നു. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അമിത് മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 129 റണ്‍സെടുത്തത്. രവീന്ദ്ര ജഡേജ മൂന്നും അമിത് മിശ്ര രണ്ടും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.