പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

single-img
24 March 2014

India-Elections-3വരുന്ന ലോക്‌സഭ ഇലക്ഷനില്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളിലെല്ലാം കേന്ദ്രസേനയെ നിയോഗിക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ആഷിഷ് ശ്രീവാസ്തവ അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി 30 കമ്പനി കേന്ദ്ര സൈന്യത്തെ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം എന്നിവരടങ്ങിയ ഉന്നതതല സമിതിയോഗം ചേര്‍ന്ന ശേഷമാണ് കേന്ദ്രസേനയെ ആവശ്യപ്പെടാന്‍ തീരുമാനമായത്.